കൊടിയേരിക്കും കേരള പോലീസിനും എന്റെ അഭിനന്ദനങ്ങള്‍ .
തൊഴിലാളിയെ ചുട്ടു കൊല്ലാന്‍ യാതൊരു മനസാക്ഷി കുത്തും ഇല്ലാതിരുന്ന ആ ക്രൂരനായ പ്രതിയെ ഇത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ കഴിഞ്ഞതിനു കേരളാ പോലീസ് അഭിനന്ദനം .
കൊടിയേരിക്കും കേരള പോലീസിനും എന്റെ അഭിനന്ദനങ്ങള്‍ .
തൊഴിലാളിയെ ചുട്ടു കൊല്ലാന്‍ യാതൊരു മനസാക്ഷി കുത്തും ഇല്ലാതിരുന്ന ആ ക്രൂരനായ പ്രതിയെ ഇത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ കഴിഞ്ഞതിനു കേരളാ പോലീസ് അഭിനന്ദനം .
പാന്‍ പരാഗ് നിരോധിക്കാന്‍ ഒരു പഞ്ചായത്തിനും അധികാരമില്ല !!! ടി നസിരുദീന്‍ എന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിടണ്ട്നു മാത്രമേ അധികാരമുള്ളു!. അത് ഉല്‍പാദിപ്പിച്ചു വിതരണം ചെയ്യുന്ന കമ്പനിയ്ക്ക് പോലും അധികാരമില്ല .പിന്നെ വല്ലവരും വിപണനം ചെയ്യുമ്പോള്‍ ഈ ലോക്കടാ പോലീസ് വല്ല കേസും എടുത്താല്‍ ടി നസൃദീനെ ഉടന്‍ വിവരം അറിയിക്കണം .
ഈ വാര്‍ത്ത വ്യാപാരി സംഘടന ഇരിട്ടി മേഘല ഉല്‍ഘാടനം ചെയ്യവേ പ്രസ്താവിച്ചതാണ് .
കേരളത്തിലെ ജനങ്ങളുടെ ഭാവിയെ കുറിച്ച് ചിന്തിക്കുന്ന ജനങ്ങളോടും പ്രത്യേകിച്ച് ചെറുപ്പക്കാരോട് വിനീതമായ ഒരപേക്ഷയുണ്ട് .പാന്‍ പരാഗ് മുതല്‍ ധാരാളം പുകയില ഉല്‍പ്പന്നങ്ങള്‍ നാട്ടില്‍ സുലഭമായി കിട്ടുന്നുണ്ട്. ഇതിന്റെ ഉപയോഗം മൂലമുണ്ടാകുന്ന വിപത്തുകള്‍ നമുക്ക് തടയാന്‍ കഴിയാതെ വരിക എന്നത് വരും തലമുറയോട് ചെയ്യുന്ന മഹാ അപരാധമാണ് എന്നത് പറയേണ്ടതില്ലല്ലോ .
നമുക്ക് ഒന്നും ചെയ്യാന്‍ അധികാരം ഇല്ലാത്തതിനാല്‍ ഒരു പോംവഴി കണ്ടു പിടിച്ചേ മതിയാകു . ഞാനൊരു മാര്‍ഗം കാണുന്നത് എന്തെന്നാല്‍ ടി നസ്ര്ദീന്‍ സ്വന്തം വീട്ടില്‍ ഈ പാന്‍പരാഗ് എല്ലാ കുടുംബ അഗ ങ്ങ ലും ഉപയോഗ പെടുത്താന്‍ വേണ്ട നടപടികള്‍ എത്രയും വേഗം ചെയ്യേണ്ടി ഇരിക്കുന്നു .
അതിനു ജനങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്ന് എത്രയും വേഗം തീരുമാനിക്കണം
കാരണം മൊത്തം അധികാരങ്ങള്‍ കോടതികള്‍ക്കും പോലീസിനും പഞ്ചായത്തിനും ഒന്നും അല്ല ഈ പഹയനു ആണ് .
അധസ്ഥിതരുടെയും അധ്വാനിക്കുന്നവന്റെയും കണ്നീരോപ്പുമെന്ന പ്രതീക്ഷയോടെ തൊഴിലാളി വര്‍ഗം പോറ്റി വളര്‍ത്തിയെടുത്ത രാഷ്ട്രീയ പ്രസ്ഥാനം നാട് ഭരിക്കുന്ന സമയത്തു തൊഴിലാളി വേതനം കൂടുതല്‍ ചോദിച്ചു എന്ന കാരണത്താല്‍ തൊഴിലാളിയെ തീയിട്ടു കൊലപ്പെടുത്തിയ വാര്‍ത്ത കേട്ടു ഞെട്ടാന്‍ പോലും നേതാക്കള്‍ ഇല്ലാതായിരിക്കുന്നു നാട്ടില്‍.
നേതാക്കള്‍ തിരക്കില്‍ ആയിരിക്കുമെന്ന് ജനങ്ങള്‍ക്കറിയാം അത്രയേറെ സ്ഥാപനങ്ങളുടെ ഭരണം തലയിലേറ്റി നടക്കുകയാണ് നേതാക്കന്മാര്‍ .കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ട് പ്രസ്ഥാനം മുതലിറക്കിയ സ്ഥാപനങ്ങള്‍ തഴച്ചുവളരുന്നുണ്ട് .വാട്ടര്‍ തീം പാര്‍ക്ക്,പഞ്ച നക്ഷത്ര ഹോട്ടല്‍ ,ആഡംബര വസ്തുക്കളുടെ ഉല്പന്ന നിര്‍മാണവും വിതരണവും അങ്ങിനെ പോകുന്നു. ഈ പുത്തന്‍ മുതലാളി നേതാക്കന്മാര്‍ക്ക് ശരിക്കും തിമിരം ബാധിച്ചു .മാറിവന്ന തൊഴില്‍ സാഹചര്യത്തെയോ തൊഴില്‍ സമൂഹത്തെയോ തിരിച്ചറിയാന്‍ മിനക്കെടാതെ അവരുടെ പേരില്‍ ഉദരം വീര്‍പ്പിക്കുന്ന ഈ പ്രസ്ഥാനം ഇങ്ങനെ എത്രനാള്‍ തുടരും .
തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചിലവില്‍ ഈ നാട്യങ്ങള്‍ അവസാനിപ്പിക്കുകയാണ് നേതാക്കള്‍ ചെയ്യേണ്ടത് .ഏത് തൊഴില്‍ സമൂഹത്തിനു വേണ്ടിയാണു നിങള്‍ പ്രവര്‍ത്തിക്കുന്നത്? മൂക്കറ്റം തിന്നും തോഴിലെടുക്കാതെ വീണ്ടും വീണ്ടും വേതന വര്‍ധന ചോദിച്ചും ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളി വര്‍ഗത്തിനു വേണ്ടിയോ ?ലോകത്തിലെ നാനാ കോണുകളിലും ഉള്ള അസംഗടിത മേഗലയിലെ തൊഴിലാളികളെ ഇവര്‍ക്ക് പരിചയമേ ഇല്ല അതിലോരുവനെ തീയിട്ടു കൊന്നാല്‍ അതിന്റെ കാരണം എന്തുമായികൊട്ടെ അതൊരു പ്രശ്നമേ അല്ല !
ഒരു മാസം മുന്പ് ചിത്രധുര്ഗ മുതല്‍ മലപ്പുറം വരെ മൃഗങ്ങളെ പോലെ കടത്തി കൊണ്ടു വന്ന ആ മനുഷ്യര്‍ തൊഴിലാളികളല്ല ഇവരുടെ പട്ടികയില്‍ അവര്‍ക്ക് വേണ്ടി ഒരക്ഷരം പറയാന്‍ ഒരു തൊഴിലാളി നേതാവിനെയും കണ്ടില്ല .
തൊഴിലാളി എന്നതും തൊഴിലാളി വര്‍ഗ പാര്ട്ടി എന്ന വാക്കിനും ഒക്കെയുള്ള അര്ത്ഥം പുനര്‍ചിന്തനം ചെയ്തേ മതിയാകു .
പിണറായി വിജയന്‍റെ ഭയം ആസ്ഥാനത്താണ് ! ഇന്ത്യ എന്നും ഫലസ്തീനൊപ്പം നിലകൊള്ളുകയും ഇപ്പോള്‍ ഇസ്രയേല്‍ ഫല്സ്ത്തീനെ ആക്രമിക്കപ്പെടുമ്പോള്‍ ഇന്ത്യ അപലപിക്കുകയോ ഇടപെടുകയോ ചെയ്യാതിരിക്കുന്നത് ഹമാസ് എന്ന തീവ്രവാദി സംഘടന ഇന്ത്യയെ ഉന്നം വെക്കുമെന്ന് ഒരു ഭീരുവിന്റെ ഭാഷയിലാണ് വിജയന്‍ പറയുന്നതു .കണ്ണൂരില്‍ കൊലവിളി നടത്തുന്ന ലാഘവത്തോടെ തീവ്രവാദത്തെ നേരിടാനാവില്ല എന്ന തിരിച്ചറിവാണ് അങ്ങിനെ പറയിപ്പിച്ചത് !.
സത്യം അതെത്ര കയ്പ് നിരഞ്ഞതാനെങ്ങിലും പറയുക തന്നെ വേണം .ഇസ്രയേല്‍ ഫലസ്തീന് മേല്‍ നടത്തുന്ന ആക്രമണ പരമ്പര ഇന്ത്യ എന്നും ആകുലതയോടെയാണ് കാണുന്നത് .പക്ഷെ ഇസ്രയേലിനെ പ്രതിരോധിക്കാന്‍ ഫലസ്തീനിലെ തീവ്രവാദ സഘടനയായ ഹമാസ് നേതൃത്വം കൊടുക്കുന്ന യുദ്ധത്തെ ന്യായീകരിക്കതിരിക്കുന്ന ഇന്ത്യയുടെ നിലപാട് അംഗീകരിക്കുക തന്നെ വേണം .
ആഗോള തീവ്രവാദ ചങ്ങലയിലെ കണ്ണികളായ ഹമാസ് നാളെ പിണറായി ജീവിക്കുന്ന കേരളത്തിലെയും ഇന്ത്യയിലെയും സമധാന ജീവിതം തകര്‍ക്കാനിടയുണ്ട് അതുകൊണ്ട് അവരോട് കലഹിക്കാതെ കേരളത്തിലെ തീവ്രവാദികളോട് കാണിക്കുന്ന സമീപനമാണ് വേണ്ടത് എന്ന് ഇന്ത്യയെ പിണറായി ഉപധേസിക്കരുത്
ഫലസ്തീന്‍ ജനതയ്ക്കൊപ്പം ഇന്ത്യയും അവിടുത്തെ ജനങ്ങളും ഉണ്ട് .പക്ഷെ ഹമാസിനെ പോലുള്ള തീവ്രവാദ സഘടനയുടെ കൂട്ട് പിടിച്ച് ലോകത്താകമാനം സമാധാനം തകര്‍ക്കാന്‍ ജനാധിപത്യവിശ്വാസം അനുവദിക്കുന്നില്ല .ഇന്നു ലോകത്തിലെ ജനാതിപത്യ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയില്‍ തീവ്രവാദത്തിന് ഒന്നാം സ്ഥാനമാണുള്ളത് .
ഒബാമയുടെ പ്രസിടെന്‍സിപദം ലോകമെബാടും ആഘോഷിച്ചു . ഇനിയെന്താണ് പ്രതീക്ഷ ? മാന്ദ്യം ,തീവ്രവാദി ആക്രമണം തടയല്‍ ,യുദ്ധക്കൊതി അവസാനിപ്പിക്കല്‍ തുടങ്ങി പല സങ്കീര്ന പ്രസ്നങ്ങളും ഒബാമ അവസാനിപ്പിച്ചു തരുമെന്നാണ് ഒരു കൂട്ടര്‍ അവകാസപ്പെടുന്നത്.ദാരിദ്രവും പട്ടിണിയും ,യുദ്ധവും ,അസമത്വവും ഒന്നും ഒരു സുപ്രഭാദത്തില്‍ ഉണ്ടായവയല്ലെന്നും , ഇതിന്നു സാസ്വത പരിഹാരം ഒബാമയ്ക്ക് മാത്രമായി ഉണ്ടാക്കാന്‍ കഴിയുന്നതല്ല എന്ന് ആരക്കാണ് അറിയാത്തത് .പക്ഷെ നാം ശുഭാപ്തി വിശ്വാസം വച്ചു പുലര്‍ത്തുന്നു . ഈ വിശ്വാസം തകരുമ്പോള്‍ ഒബാമയെ കുറ്റപ്പെടുത്താന്‍ ഇന്നു അരിയിട്ട് വഴ്ത്തിയവര്‍ തന്നെയുണ്ടാവുമെന്നത് യാഥാര്‍ത്ഥ്യം .
എന്തൊരു ആഘോഷ പരിപാടിയാണ് ലോകം കണ്ടതു.ജനാതിപത്യം നിലനില്ക്കുന്ന എല്ലാ രാജ്യങ്ങളിലും അവിടെ തിരഞ്ഞെടുക്കപ്പെടുന്ന ചെറുപ്പക്കാരായ നേതാക്കള്‍ കൊടുംകാറ്റ് പോലുള്ള സ്വപനങ്ങള്‍ നെയ്തായിരിക്കും അധികാര കസേരയിലെറുക.
പക്ഷെ ആ നിമിഷം മുതല്‍ പാരമ്പര്യവാദവും ആ രാജ്യം തുടര്‍ന്ന് വരുന്ന നയപരിപാടികളുടെ അടിമകളും ആയവരുടെ തീരുമാനതിന്നു വേണ്ടി എത്ര വലിയ നന്മകളും ബലി കഴിക്കപ്പെടെണ്ടിവരിക എന്ന സാഹചര്യം നിലനില്ക്കുന്നു .ഉദാഹരണം യുദ്ധത്തോടുള്ള അമേരിക്കയുടെ നിലപാട് തന്നെ .ആഗോള സമാധാനം എന്നത് ഒരു മരീചികയായി തുടരുക തന്നെ ചെയ്യും .ഇന്നു ലോകത്ത് തുടരുന്ന എല്ലാ യുദ്ധങ്ങളിലും പ്രധാന പന്കാളി അമേരിക്ക തന്നെയാണ് , അത് ഉപേക്ഷിക്കുക എന്നത് അമേരിക്കയെ സംബന്ധിച്ചു അത്ര ലളിതമല്ല .പിന്നെയെന്താണ് ഒബാമയില്‍ നിന്നും പ്രതീക്ഷിക്കുന്നത് ? സാമ്പത്തീക മാന്ദ്യം മറികടക്കുക എന്നതാണ് .ഇന്നും ആഗോള സാമ്പത്തീക ശക്തി ആയി നിലനില്ക്കുന്ന രാജ്യമെന്ന നിലയ്ക് അമേരിക്ക അവരുടെ കച്ചവട താല്പര്യതിന്നു തന്നെയായിരിക്കും മുന്‍തൂക്കം കൊടുക്കുക .അവികസിത രാജ്യങ്ങളെ വികസിതരാജ്യങ്ങള്‍ ചൂഷണം ചെയ്തുണ്ടാക്കുന്ന സമ്പത്ത് കൊണ്ടാണ് ഈ വമ്പന്‍ ജനാധിപത്യ രാജ്യം നിലനില്‍ക്കുന്നത് തന്നെ .ആ രാജ്യത്തിന്റെ താല്പര്യം മാത്രമായിരിക്കും ഒബാമയുടെ സ്വപ്നം .യുദ്ധക്കൊതി ഇല്ലാത്ത അമേരിക്കയ്ക്ക് എന്ത് നിലനില്പ്പാനുള്ളത് .യുദ്ധ കോപ്പുകള്‍ കച്ചവടം ചെയ്തു കിട്ടുന്ന ലാഭം കൊണ്ടു കഞ്ഞി കുടിച്ചു പോരുന്ന രാജ്യമാണ് അമേരിക്ക എന്നാണ് കേള്‍വി .അപ്പോള്‍ അതിന്റെ മിച്ചമൂല്യം ലോകത്തെ അറുന്നൂറു കോടി ജനങ്ങള്ക്ക് പങ്കു വെക്കപ്പെടുകയില്ല പിന്നെ എന്ത് മനപ്പായസം ഉണ്ട് കൊണ്ടാണ് ഒബാമ ജ്വരം പിടിച്ചു മാധ്യമങ്ങളും ജനങ്ങളും ഇങ്ങനെ ആഘോഷിക്കുന്നത് .
കൊലപാതക രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ കുപ്രസിധിയാര്‍ജിച്ച്ച എന്റെ ജില്ലയില്‍ ഇന്നലെയും ബോംബ് സ്പോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു . നിര്‍മാണം നടന്നു കൊണ്ടിരിക്കേ അല്ല ഉല്‍സവ പറമ്പില്‍ ബാക്കി വന്ന വെടി കോപ്പുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി വെക്കവേ എന്ന തര്‍ക്കം നടക്കവേ ഇന്നു മൃത ദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്ക്കരിച്ചു .സംസ്ക്കാര ചടങ്ങില്‍ ബി .ജെ. പി. സംസ്ഥാന പ്രസിടണ്ട് സംബന്ധിച്ചിരുന്നതായ വാര്‍ത്തയും ഉണ്ട് .ഒരാള്‍ കൊല്ലപ്പെട്ടാല്‍ അഥവാ മരിച്ചാല്‍ ബന്ധു ജനങ്ങളും അഭ്യു ദയ കാംക്ഷികളായ ജനങ്ങള്‍ പങ്കെടുക്കുക സാധാരണമാണ് .
മരിച്ചവരില്‍ ഒരാള്‍ അസ്നയുടെ കാല്‍ നഷ്ട്ടപ്പെടുത്തിയ ബോംബ് കേസിലെ ആറാമത്തെ പ്രതി കൂടിയാണ് !!
എന്റെ വിശ്വാസത്തില്‍ നന്‍മ തിന്മകളുടെ നിയന്ത്രനത്തിന്നായി നിലവിലുള്ള നിയമ വാഴ്ച്ചയെക്കാള്‍ ജാഗ്രതയോടെ നിലകൊള്ളുന്ന ഏതോ ഒരു നിര്‍വചിക്കപ്പെടാത്ത ശക്തി യുടെ കൈകള്‍ ഉണ്ടെന്നു തോന്നുന്നു.
വാളെടുത്തവന്‍ വാളലെന്ന പോലെ മിക്ക കൊലപാതക പരമ്പരകളിലെയും പ്രതികള്‍ക്ക് വന്നു പെട്ടിരിക്കുന്ന ദുര്‍ഗതികള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി .ഒന്നുകില്‍ പ്രതികളുടെ പ്രതിയോകികളാല്‍ അല്ലെന്ങില്‍ ഇതു പോലുള്ള അവരുടെ തന്നെ പ്രവര്തികളിലൂടെ സംഭവിച്ച കൈപ്പിഴവുകലാല്‍ ജീവഹാനി തന്നെ സംഭവിച്ചിട്ടുണ്ട് .
എന്റെ ഈ ചെറിയ കുരിപ്പിനേക്കാള്‍ മികച്ച തരത്തിലുള്ള ബോധ വല്‍ക്കരണ പ്രവര്‍ത്തികളും സര്‍വകക്ഷി യോഗങ്ങളും ഒക്കെ നടത്തിയിട്ടും നിരത്താതെ തുടരുന്ന ഈ ഹീന പ്രവര്തികള്‍ക്കുള്ള ഊര്‍ജവും പ്രചോതനവും രാഷ്ട്രീയ നേതൃത്വം തന്നെയാണ് അവര്‍ തന്നെയാണ് ഇതിന്റെ ഗുണഭോക്താവും .പക്ഷെ സമീപ കാലത്തായി ജനഹൃദയങ്ങളില്‍ അവര്‍ക്കുള്ള സ്ഥാനവും വലിച്ചെറിയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.
ഇനി ഒന്നേ പറയാനുള്ളൂ അനുസോചിക്കുകയും , ബോംബുണ്ടാക്കാനും ,കൊല ചെയ്യാനും ഒക്കെ ഇറങ്ങി പുറപ്പെട്ട നിങ്ങളെ സര്‍വ സക്തന്‍ രക്ഷിക്കട്ടെ
എം മുകുന്ദന്‍ എന്ന കഥാകാരനെ മലയാളികള്‍ ഏറെ സ്നേഹിക്കുന്നു പക്ഷെ സാഹിത്യ അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ നടത്തിയ പല പ്രസ്താവനകളും മുകന്ദന്‍ എന്ന കഥാകാരനെ സ്ഥാനമാനങ്ങളില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയക്കാരന്റെ രൂപ ഭാവങ്ങളിലേക്ക് തരം താണിരിക്കുന്നു .പിണറായി വിജയനെ സ്തുതിക്കാന്‍ ഉപയോഗിച്ച ഒരു വാചകത്തില്‍ മുകുന്ദന്‍ പറയുന്നതു ഇടതുപക്ഷക്കാര്‍ മുതലാളിത്തത്തെ പൂര്‍ണമായും ഉപേക്ഷിച്ചാല്‍ കുരങ്ങന്മാരെ പോലെയാകും എന്നാണു .അതായതു വിനോദ വ്യവസായം ,നക്ഷത്ര ഹോട്ടല്‍ ,തുടങ്ങിയ പദ്ധതികള്‍ ഇടതു പക്ഷക്കാര്‍,പിന്തുടരുക . എന്നിട്ട് വിജയന്‍ മോഡല്‍ വിപ്ലവം ആണ് പിന്തുടരേണ്ടത് എന്നാണ് പറഞ്ഞു തരുന്നത് .അന്ന് ഹിപ്പിസത്തെയും, അരാജക വാദത്തെയും എത്ര നന്നായി അനുവാചക മനുസുകളിലേക്ക് സക്രമിപ്പിച്ചു ബ്രമിപ്പിച്ചു നിര്‍ത്തിയോ ആ ഭാഷ യുടെ ഒരു സൌകുമാര്യതയും ഇല്ലാതായിരിക്കുന്നു ഇന്നത്തെ മുകുന്ദന്റെ സ്തുതി പാടങ്ങള്‍ക്ക് .